വൈദ്യശാസ്ത്ര നൊബേല്‍ യോഷിനോരി ഒസുമിക്ക്

Posted on: October 3, 2016 9:05 pm | Last updated: October 4, 2016 at 7:09 am

yoshinori-ohsumi-jpg-image-784-410സ്‌റ്റോക്കോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോരി ഒസുമിക്ക്. ശരീരകോശങ്ങളുടെ പുനരുജ്ജീവന പ്രക്രിയയെക്കുറിച്ചുളള പഠനത്തിനാണ് പുരസ്‌കാരം. ടോക്കിയോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജയിലെ പ്രൊഫസറാണ് ഒസുമി.

യീസ്റ്റ് കോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങളാണ് ഒസുമിയെ പുരസ്‌കാര നേട്ടത്തില്‍ എത്തിച്ചത്.
ശരീരകോശങ്ങള്‍ സ്വയം എങ്ങനെ പുനരുജ്ജീവനം നടത്തുന്നുെവന്ന് അദ്ദേഹം കണ്ടെത്തി. ഓട്ടോഫാജി എന്ന ഈ ശാസ്ത്രമേഖലയെക്കുറിച്ചു ഒസുമി എഴുതിയ പുസ്തകം ശ്രദ്ധേയമാണ്.