സമരവുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

Posted on: October 3, 2016 11:14 am | Last updated: October 3, 2016 at 12:52 pm

ramesh chennithalaതിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയസഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്താന്‍ പ്രതിപക്ഷത്തിന് താല്‍പര്യമില്ല. സര്‍ക്കാറിനെ തുറന്നുകാണിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് ഇതിലൂടെ നഷ്ടമാവുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് കാര്യങ്ങള്‍ വഷളാവാന്‍ കാരണം.

പ്രശ്‌നത്തില്‍ സര്‍ക്കാറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യം വേണ്ടത് സ്വാശ്രയ മാനേജ്‌മെന്റുകളോട് ഫീസ് കുറക്കാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്‌നത്തിലെ ഭാവി സമരപരിപാടികള്‍ യുഡിഎഫ് യോഗത്തിന് ശേഷം കൈക്കൊള്ളും. പരിയാരം മെഡിക്കല്‍ കോളേജില്‍ എന്നും കുറഞ്ഞ ഫീസാണ് വാങ്ങിയിരുന്നത്. ഇതിനെ സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ  ലൈഫ് മിഷന്‍: ധനമന്ത്രിയെ കടന്നാക്രമിച്ച് ചെന്നിത്തല; ഐസക് 'കോഴസാക്ഷി'യെന്ന്