ഗാന്ധിജയന്തി ഹിന്ദു മഹാസഭ ധിക്കാര്‍ ദിവസ് ആയി ആചരിച്ചു

Posted on: October 3, 2016 10:26 am | Last updated: October 3, 2016 at 11:44 am
SHARE

godse_0മീററ്റ്: ഗാന്ധിജയന്തി ദിനം ഹിന്ദു മഹാസഭ ധിക്കാര്‍ ദിവസ് ആയി ആചരിച്ചു. ഗോഡ്‌സെയുടെ അര്‍ധകായ പ്രതിമ പ്രവര്‍ത്തകര്‍ മീററ്റിലെ ഹിന്ദു മഹാസഭയുടെ ഓഫീസില്‍ അനാച്ഛാദനം ചെയ്തു. സവര്‍ക്കറേയും ഗോഡ്‌സെയേയും ബിജെപി വേര്‍തിരിച്ച് കാണരുതെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞു. ഗോഡ്‌സെയുടെ സംഭാവനകള്‍ ബിജെപി സര്‍ക്കാര്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയ അവസരവാദം മൂലമാണ് സവര്‍ക്കറെ അംഗീകരിക്കുന്ന ബിജെപി നേതാക്കള്‍ ഗോഡ്‌സെയെ തള്ളിപ്പറയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2014ല്‍ മീററ്റില്‍ പ്രതിമ സ്ഥാപിക്കാനായി ശിലാസ്ഥാപനത്തിന് ശ്രമിച്ചപ്പോള്‍ പൊലീസും ചില വലതുപക്ഷ സംഘടനകളും തടഞ്ഞെന്നും കാര്യങ്ങള്‍ കോടതിയിലത്തെിച്ചെന്നും ശര്‍മ്മ പഞ്ഞു. എന്നാല്‍, ഇത്തവണ കരുതലോടെ നീങ്ങി.ഇന്ത്യക്കാര്‍ ഗാന്ധിയുടെ പാദമുദ്രകള്‍ പിന്തുടരാതെ ഗോദ്‌സയെ ആരാധിക്കേണ്ടതിന്റെ സൂചനകളാണ് തങ്ങളുടെ ഈ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രണ്ടടി വീതം നീളവും വീതിയുമുള്ള പ്രതിമക്ക് 50 കിലോ ഭാരമുണ്ട്. ഹിന്ദു മഹാസഭ യു.പി പ്രസിഡന്റ് തോഗേന്ദവര്‍മയാണ് 45,000 രൂപക്ക് ജയ്പുരില്‍നിന്ന് പ്രതിമ വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here