തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സ്പീക്കര്‍ വിളിച്ച ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. വ്യാഴാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ബുധനാഴ്ച യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും.
ഇന്ന് നിയമഭ ചേര്‍ന്ന ഉടനെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു. ആവശ്യം അംഗീകരിച്ച സ്പീക്കര്‍ ഇരുപക്ഷത്തേയും ചര്‍ച്ചക്ക് വിളിച്ചെങ്കിലും തീരുമാനമായില്ല. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
അതിനിടെ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന നിലപാടുമായി എംഇസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്തെത്തി. എന്നാല്‍ ഇതിനോട് യോജിപ്പില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.