മോദിയുടെ നെഞ്ചളവ് നൂറ് ഇഞ്ചായി വര്‍ധിച്ചെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

Posted on: October 2, 2016 2:03 pm | Last updated: October 2, 2016 at 6:37 pm

shivraj-singh-chouhan-with-pm-modi_650x400_71463318473ഭോപ്പാല്‍: പാക് അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് 56ല്‍ നിന്നും 100 ഇഞ്ചായി വര്‍ധിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഭോപ്പാലില്‍ മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിലാണ് ചൗഹാന്‍ മോദിയ പ്രശംസകൊണ്ട് മൂടിയത്.

ചൈനയേക്കാള്‍ വേഗത്തിലാണ് നമ്മുടെ വളര്‍ച്ച. അതിന്റെ ഉദാഹാരണം ഇപ്പോള്‍ എല്ലാവരും കണ്ടു. നരേന്ദ്ര മോദിക്കും ഇന്ത്യന്‍ സൈന്യത്തിനും അഭിനന്ദനങ്ങള്‍. പുതിയ ഇന്ത്യയും ഒപ്പം മധ്യപ്രദേശും ഉയര്‍ന്നു വരികയാണ്. മോദിയുടെ ഭരണത്തിന് കീഴില്‍ വികസന പ്രവര്‍ത്തനങ്ങളുമായി രാജ്യം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ളതും കാര്‍ഷികമേഖലയില്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കൈവരിച്ചതും മധ്യപ്രദേശാണെന്നും ചൗഹാന്‍ പറഞ്ഞു.

ALSO READ  മൻ കി ബാത്; മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും