ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധം: പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി

Posted on: October 2, 2016 12:16 pm | Last updated: October 2, 2016 at 3:48 pm

govindachamy_1688451fതിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് ഡിജിപി. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസും മാഫിയബന്ധവും അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു.

തന്നെ കേസ് ഏല്‍പിച്ചതും പണം തന്നതും മുംബൈയിലെ മയക്കുമരുന്ന് മാഫിയയാണെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മുംബൈ പന്‍വേല്‍ കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ മലയാളിയടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. ഇവര്‍ മുമ്പും കേസ് ഏല്‍പിച്ചിട്ടുണ്ടെന്നായിരുന്നു ആളൂരിന്റെ വെളിപ്പെടുത്തല്‍.