മിന്നല്‍ ആക്രമണം: പാക്കിസ്ഥാന്‍ മയക്കം വിട്ടിട്ടില്ലെന്ന് മനോഹര്‍ പരീക്കര്‍

Posted on: October 2, 2016 10:00 am | Last updated: October 2, 2016 at 2:54 pm

manohar parikkarഡെറാഡൂണ്‍: നിയന്ത്രണ രേഖ കടന്ന ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും എന്താണ് സംഭവിച്ചതെന്ന് പാക്കിസ്ഥാന് മനസ്സിലാക്കാന്‍ പറ്റിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അനസ്‌ത്യേഷ്യ നല്‍കിയ രോഗി ഓപ്പറേഷന്‍ നടന്ന വിവരം അറിയാത്തത് പോലെയാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും അദ്ദേഹം പരിഹസിച്ചു. ഉത്തരാഖണ്ഡില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായാല്‍ ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യ ഇനിയും തുടരും. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗംഭീരമായ ഇടപെടലാണ് സൈന്യം നടത്തിയത്. രാജ്യത്തിന് വേണ്ടി അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും പരീക്കര്‍ പറഞ്ഞു.