മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ പ്രമേയത്തെ ചൈന വീണ്ടും എതിര്‍ത്തു

Posted on: October 2, 2016 9:44 am | Last updated: October 2, 2016 at 12:10 pm
SHARE

MASOOD AZHARബീജിംഗ്: പത്താന്‍കോട്ട് ഭീകരാക്രമണം അടക്കം നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ചൈന വീണ്ടും എതിര്‍ത്തു. ഐക്യരാഷ്ട്രസഭയില്‍ ഇതുസംബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്. മസൂദിനെതിരായ ഇന്ത്യയുടെ നീക്കത്തിന് എതിരെ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് ചൈന എതിര്‍പ്പ് പ്രകടിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ചൈന തടസ്സവാദം ഉന്നയിച്ചിരുന്നില്ലെങ്കില്‍ ഇതു സംബന്ധിച്ച ഇന്ത്യയുടെ പ്രമേയം പാസ്സാകുമായിരുന്നു. 15 രാഷ്ട്രങ്ങൾ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചുവെങ്കിലും വീറ്റോ അധികാരം ഉപയോഗപ്പെടുത്തി ചെെന ഇത് തള്ളുകയായിരന്നു. ഇനി ആറ് മാസത്തിന് ശേഷമേ വിഷയം ഇന്ത്യക്ക് യുഎന്നില്‍ ഉന്നയിക്കാനാകൂ. ഈ വര്‍ഷം ആദ്യവും മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ നീക്കത്തെ ചൈന എതിര്‍ത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here