മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക് ദുബൈയില്‍; ഈ മാസം 31ന് തുറക്കും

Posted on: October 1, 2016 4:52 pm | Last updated: October 1, 2016 at 4:52 pm

ദുബൈ: ദുബൈയുടെ വിനോദസഞ്ചാര മേഖലക്ക് കരുത്താകുന്ന മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക് ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ഈ മാസം 31ന് തുറക്കും. ചില്ലറ വില്‍പന കേന്ദ്രങ്ങളും ഭക്ഷ്യ-പാനീയ കേന്ദ്രങ്ങളും അടങ്ങിയ ലീഗോലാന്‍ഡ് ദുബൈ, റിവര്‍ ലാന്‍ഡ് ദുബൈ എന്നീ രണ്ട് എന്റര്‍ടെയ്ന്‍മെന്റ് ഡിസ്ട്രികുകളും ഇവിടെയുണ്ടാകും.
കൂടാതെ ബോളിവുഡ് പാര്‍ക്‌സ് ദുബൈ, ലീഗോലാന്‍ഡ് വാട്ടര്‍ പാര്‍ക് ആന്‍ഡ് ദ ലാപിറ്റ ഹോട്ടല്‍ അടുത്ത മാസം 15നും മോഷന്‍ ഗേറ്റ് ദുബൈ ഡിസംബര്‍ 16നും തുറന്നുകൊടുക്കും.
ലീഗോലാന്‍ഡിലേക്കുള്ള ടിക്കറ്റ് വില്‍പന ഈ മാസം നാലിന് തുടങ്ങും.
www.dubaiparksandresorts.com, www.legoland.ae എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാവുക. ബോളിവുഡ് പാര്‍ക്‌സ്, മോഷന്‍ ഗേറ്റ് എന്നിവയിലേക്കുള്ള പ്രവേശന ടിക്കറ്റ് വില്‍പന ഉദ്ഘാടനത്തിന്റെ അടുത്ത ദിവസങ്ങളിലായി നടക്കും.
2.5 കോടി ചതുരശ്രയടിയില്‍ 100 റൈഡുകളാണ് വിനോദത്തിനായി ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്.