ഇന്ത്യ – പാക്ക് അതിർത്തിയിൽ ഭൂചലനം; ആളപായമില്ല

Posted on: October 1, 2016 3:13 pm | Last updated: October 1, 2016 at 3:13 pm

earthquakeന്യൂഡൽഹി∙ ഇന്ത്യ – പാക്ക് അതിർത്തിയിൽ 5.4 തീവ്രതയുള്ള ഭൂചലനം. സ്വാത് താഴ്‌വരയ്ക്ക് 117 കിലോമീറ്റർ കിഴക്കുമാറിയാണ് പ്രഭവ കേന്ദ്രം. ഇസ്‌ലാമാബാദ്, പെഷവാർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.