Connect with us

Malappuram

മഞ്ചേരി നഗരസഭയുടെ അടച്ചിട്ട മുറിയില്‍ പുകയില ഉല്‍പ്പന്ന ശേഖരം കണ്ടെത്തി

Published

|

Last Updated

മഞ്ചേരി: നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ അധികൃതര്‍ താഴിട്ട് പൂട്ടിയ മുറിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കൂമ്പാരം കണ്ടെത്തി. പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ മുനിസിപ്പല്‍ റവന്യൂ അധികൃതര്‍ കിട്ടാകരങ്ങള്‍ പിരിച്ചെടുക്കുന്നതിനായെത്തിയതായിരുന്നു. വാടകക്കാരില്ലാത്തതിനാല്‍ നഗരസഭ പൂട്ടിയില്ല ഒന്നാം നിലയിലെ ഏഴാം നമ്പര്‍ മുറി മറ്റൊരു താഴിട്ട് പൂട്ടിയതായി ശ്രദ്ധയില്‍പെടുകയായിരുന്നു. പൂട്ട് അടിച്ചു തകര്‍ത്ത് മുറി പരിശോധിച്ചതിലാണ് എട്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ്, ചൈനിഖൈനി, മധു തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി ഡോ. സിനി, റവന്യൂ ഓഫീസര്‍ പി പവിത്രന്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍ യു മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സലീം, മധു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് അഡീഷനല്‍ എസ് ഐമാരായ സുബ്രഹ്മണ്യന്‍, പത്മനാഭന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹക്കീം എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി ഉല്‍പ്പന്നങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Latest