ഭീകരതക്കെതിരെ ഇസ്‌ലാമിക സഹകരണ രാജ്യങ്ങള്‍ യോജിച്ച നീക്കം നടത്തണം യുഎഇ

Posted on: September 24, 2016 5:12 pm | Last updated: September 26, 2016 at 10:01 pm
SHARE

oicദുബൈ: രാജ്യാന്തര ഭീകരവിരുദ്ധ യജ്ഞത്തെ ശക്തിപ്പെടുത്താന്‍ ഇസ്‌ലാമിക സഹകരണ സംഘടന (ഒഐസി) യുടെ ഭാഗത്ത് നിന്നും യോജിച്ചതും ആസൂത്രിതവുമായ നീക്കമുണ്ടാകണമെന്ന് യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തീവ്രവാദവും ഭീകരവാദവും വിഘടനവാദവും രാജ്യാന്തര ഭീഷണിയായി മാറിയിട്ടുണ്ട്. പല ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളുടെ സുരക്ഷിതത്ത്വം അപകടത്തിലാവുകയാണ്. സാമൂഹികഭദ്രത തകരുകയാണ്. ദേശത്തിനു മാത്രമല്ല മേഖലയുടെ സുരക്ഷിതത്വത്തിനും ഭീകരവാദം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഭീഷണികള്‍ക്കെതിരായി യുഎഇ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ലക്ഷ്യവും ന്യായവും എന്തുതന്നെയായാലും കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. ഭീകരതക്കെതിരെ രാജ്യാന്തര സമൂഹത്തെ ശാക്തീകരിക്കാന്‍ യുഎഇ മുന്നിലുണ്ട്. ഭീകരതക്കെതിരായുള്ള പോരാട്ടം സാമൂഹിക ഉത്തരവാദിത്വമായാണ് കാണുന്നത്. ഇസ്‌ലാമിക സഹകരണ രാജ്യങ്ങളും ഈ നിലപാട് അനുകൂലിക്കണം. എല്ലാവരുടെ യോജിച്ച് നില്‍ക്കണം ഒഐസിക്ക് ഇക്കാര്യത്തില്‍ ഫലപ്രദമായ പങ്കുവഹിക്കാന്‍ കഴിയും. സാംസ്‌കാരിക ഭൗതിക മാധ്യമ മേഖലക്കും പങ്കുവഹിക്കാന്‍ കഴിയും. മത സ്ഥാപനങ്ങളും പണ്ഡിതരും ഭീകരതക്കെതിരെ നിലപാട് സ്വീകരിക്കണം. മുസ്‌ലിം സമൂഹത്തില്‍ സാമാധാനത്തെ പ്രോത്സാഹിപ്പിക്കാന്‍ യുഎഇ ഫോറങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. സാമൂഹിക മാധ്യമങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കുന്നു. സിറിയയില്‍ ജനീവ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പരിഹാരം വേണം. ഫലസ്തീനിലെ അല്‍ അഖ്‌സാ മസ്ജിദിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന തരത്തില്‍ ഇസ്രാഈലിന്റെ നിലപാട് അപകടകരമാണ്. യുഎഇയില്‍ ദായിഷിന്റെ സ്വാധീനം വര്‍ധിക്കുന്നതില്‍ യുഎഇക്ക് ഉത്കണ്ഠയുണ്ട്. ശൈഖ് ലുബ്‌ന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here