കാവേരി: സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല

Posted on: September 21, 2016 2:32 pm | Last updated: September 21, 2016 at 2:32 pm
SHARE

kaveriബംഗളൂരു: കാവേരി നദീജല പ്രശ്‌നത്തിലെ സുപ്രീം കോടതി വിധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. മുന്‍ യോഗങ്ങളില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ ചെവികൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി യോഗം ബഹിഷ്‌കരിക്കുന്നത്. സര്‍വകക്ഷി യോഗം ചേരുന്നതിന് പകരം നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.

അതേസമയം, തമിഴ്‌നാടിന് ജലം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് കര്‍ണാടക സര്‍ക്കാര്‍. വിധി നടപ്പാക്കണോ വേണ്ടയോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ എങ്ങും ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 1,60,000 പോലീസ് ഉദ്യോഗസ്ഥരെ വിവിധ നഗരങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മൈസൂര്‍ റോഡ്, ഹെഗനഹള്ളി, രാജഗോപാല്‍ നഗര്‍ തുടങ്ങിയയിടങ്ങളിലാണ് അതീവ സുരക്ഷ ഒരുക്കിയത്.

കാവേരി വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസഭ ഒന്നടങ്കം രാജിവെക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ പാര്‍ട്ടികളും തങ്ങളുടെ രാജ്യസഭാ. ലോക്‌സഭാ അംഗങ്ങളെ രാജിവെപ്പിച്ച് പ്രതിഷേധം അറിയാക്കാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here