സേവകര്‍ ധാര്‍മികതയുടെ സത്യസാക്ഷികളാവുക: കാന്തപുരം

Posted on: September 16, 2016 10:49 am | Last updated: September 16, 2016 at 10:49 am
SHARE

KANTHAPURAMമക്ക: സഹജീവികള്‍ക്ക് സേവനവും സാന്ത്വനവും അവസാനിപ്പിക്കുവാന്‍ കഴിയാത്തതാണെന്നും നിഷ്‌കളങ്ക സേവനത്തിലൂടെ ധാര്‍മികതയുടെ സത്യസാക്ഷികളായി മാറാന്‍ സേവകര്‍ പരിശ്രമിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. രിസാല സ്റ്റഡിസര്‍ക്കിള്‍ സഊദി നാഷനല്‍ കമ്മറ്റിക്ക് കീഴില്‍ ഹാജിമാരെ സഹായിക്കുവാന്‍ എത്തിയ വളണ്ടിയര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതവിശുദ്ധി കൈവരിച്ചു തിരിച്ചുപോകുന്ന അല്ലാഹുവിന്റെ വിരുന്നുകാര്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കാനുള്ള അവസരം ലഭിച്ചത് വളരേ ഭാഗ്യമാണെന്നും നമ്മുടെ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായി ഇതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാചകര്‍ ജനിക്കുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ രാജ്യത്തെ പിടിച്ചടക്കുവാന്‍ ശത്രുക്കള്‍ ശ്രമിച്ചതാണെന്നും രണ്ട് വിശുദ്ധ ഹറമുകള്‍ഉള്‍ക്കൊള്ളുന്ന ഈ രാജ്യത്തിന് അല്ലാഹു പ്രത്യേകം സംരക്ഷണം നല്‍കുമെന്നും ഹറമുകള്‍ എക്കാലത്തും ശത്രുക്കളുടെ ലക്ഷ്യമാണെന്നും അതാതുകാലത്തെ ഭരണാധികാരികള്‍ ശത്രുക്കളുടെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഹറമുകളുടെ സംരക്ഷണത്തിനും ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഭരണാധികാരികളുടെ ഉത്സാഹവും അങ്ങേയറ്റത്തെ പരിശ്രമങ്ങളും ആര്‍ക്കും നിഷേധിക്കാനാവാത്തതാണെന്നും ഹജ്ജെന്ന വിശുദ്ധ കര്‍മത്തെ രാഷ്ട്രീയവത്കരിക്കുകയും അതിന്റെ ലക്ഷ്യത്തില്‍നിന്ന് തെറ്റിക്കുകയും ചെയ്യുന്ന ചില ശബ്ദങ്ങളെ മുസ്‌ലിം ലോകം അവജ്ഞയോടെ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here