അധ്യാപികയുടെ മാനസിക പീഡനം: ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു

Posted on: September 10, 2016 10:27 am | Last updated: September 10, 2016 at 12:35 pm
SHARE

suicideഇടുക്കി: മുവാറ്റുപുഴയില്‍ അധ്യാപികയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചു. തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ടിഎ നന്ദനയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് നന്ദന ആത്മഹത്യക്ക് ശ്രമിച്ചത്.

പരീക്ഷക്ക് വന്ന പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച എഴുത്താണ് ആക്ഷേപത്തിന് കാരണമായത്. മുവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു നന്ദന. അധ്യാപികക്കെതിരെ നന്ദയുടെ കുടുംബം ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അതേസമയം വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here