സംസ്ഥാനത്ത് ഹൈടെക് തട്ടിപ്പ് വീണ്ടും; അധ്യപികയുടെ അകൗണ്ടില്‍ നിന്ന് 56,000 രൂപ നഷ്ടമായി

Posted on: September 9, 2016 5:00 pm | Last updated: September 9, 2016 at 9:55 pm
SHARE

ATM THEFTതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൈടെക് മോഷണം. പട്ടം സ്വദേശിയായ അധ്യാപികക്ക് 56000 രൂപ നഷ്ടമായി. നെറ്റ്ബാങ്കിംഗ് വഴിയാണ് പണം മോഷ്ടിച്ചത്. രാജ്യത്തിന് പുറത്ത് നിന്നാണ് പണം പിന്‍വലിച്ചതെന്ന് പോലീസ് അറിയിച്ചു. ചൈനയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്നാണ് പ്രാഥമിക വിവരം.

പട്ടം എസ്ബിടി ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണംനഷ്ടമായത്. ഈ മാസം അഞ്ച്, ആറ് തീയതികളില്‍ രണ്ട് തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.