പാക്കിസ്ഥാനില്‍ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 17 മരണം

Posted on: September 2, 2016 2:20 pm | Last updated: September 3, 2016 at 9:20 am
SHARE

pakisthan terroഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയും മര്‍ദാന്‍ നഗരത്തിലെ ജില്ലാ കോടതിയിലുമാണ് സ്‌ഫോടനമുണ്ടായത്.

കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോടതി പരിസരത്തെത്തിയ ഭീകരന്‍ കോടതിയിലുണ്ടായിരുന്നവര്‍ക്ക് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. വക്കീലന്‍മാരെ ലക്ഷ്യംവെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പെഷവാറിലെ ക്രിസ്ത്യന്‍ കോളനിയില്‍ ചാവേര്‍ ആക്രമണമുണ്ടായത്. സൈന്യം നടത്തിയ തിരിച്ചടിയില്‍ നാല് തീവ്രവാദികളും സ്‌ഫോടനത്തില്‍ ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here