ന്യൂഡല്‍ഹി: സബ്‌സിഡിയോടു കൂടിയ പാചകവാതക സിലിന്‍ഡറിന്റെ വില രണ്ട് രൂപ കൂട്ടി. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എല്‍ പി ജി വില കൂട്ടുന്നത്. അതേസമയം, വിമാന ഇന്ധന വില 3.8 ശതമാനം കുറച്ചു. സബ്‌സിഡിയോടു കൂടിയ 14.2 കിലോഗ്രാം വരുന്ന എല്‍ പി ജി സിലിന്‍ഡറിന് ഡല്‍ഹിയില്‍ 425.06 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 423.09 രൂപയായിരുന്നു. ജൂലൈയില്‍ 1.98 രൂപയും ആഗസ്റ്റില്‍ 1.93 രൂപയും സിലിന്‍ഡറിന് വര്‍ധിപ്പിച്ചിരുന്നു.