Kerala
ബാര്‍ കോഴക്കേസ്: സുകേശന്‍ തുടരന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ എല്‍ഡിഎഫിലേക്കുള്ള ക്ഷണം നിരസിച്ചതുകൊണ്ടാണോ കെ.എം.മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ എസ്പി ആര്‍. സുകേശനെ കൊണ്ട് വെളിപ്പെടുത്തല്‍ നടത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.
ആരോപണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കട്ടെ, എന്നാല്‍ സംശയത്തിന്റെയും ആരോപണത്തിന്റെയും നിഴലില്‍ നില്‍ക്കുന്ന സുകേശനെ കൊണ്ട്് കേസ് അന്വേഷിപ്പിക്കുന്നത് ശരിയല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും വി.എം.സുധീരന്‍ പറഞ്ഞു.
---- facebook comment plugin here -----