നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Posted on: August 25, 2016 8:42 am | Last updated: August 25, 2016 at 12:51 pm

nirbhaya vinay sharmaന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതി വിനയ് ശര്‍മ ആത്മഹത്യക്ക് ശ്രമിച്ചു.  ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥ പിന്നിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സഹതടവുകാര്‍ പീഡിപ്പിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ വേണമെന്ന് ഇയാള്‍ കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു.

2012 ലാണ് രാത്രി സുഹൃത്തിനൊപ്പം വരികയായിരുന്ന നിര്‍ഭയ എന്ന പെണ്‍കുട്ടിയെ വിനയ് ശര്‍മ അടക്കമുള്ള സംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തത്. കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ മുഖ്യപ്രതി രാംസിംഗ് 2013ല്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.