സിന്ധു, സാക്ഷി, ദീപ, ജിത്തു റായ് എന്നിവര്‍ക്ക് ഖേല്‍ രത്‌ന പുരസ്‌കാരം

Posted on: August 22, 2016 6:42 pm | Last updated: August 22, 2016 at 6:42 pm
SHARE

khel rathnaന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ പിവി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ക്കും ജിംനാസ്റ്റിക്‌സില്‍ മികച്ച പ്രകടനം നടത്തിയ ദീപ കര്‍മാക്കര്‍, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവര്‍ക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. ജസ്റ്റിസ് എസ്‌കെ അഗര്‍വാള്‍ അധ്യക്ഷനായ തിരഞ്ഞെടുപ്പ് സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, ദീര്‍ഘ ദൂര ഓട്ടക്കാരി ലളിത ബാബര്‍, ബോക്‌സിംഗ് താരം ശിവ ഥാപ്പ, ഷൂട്ടിംഗ് താരം അപൂര്‍വി ചന്ദേല എന്നിവരുള്‍പ്പെടെ 15 പേര്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു. ദേശീയ കായിക ദിനമായി ഓഗസ്റ്റ് 29ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here