ഷാര്‍ജയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം; പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി

Posted on: August 12, 2016 7:48 pm | Last updated: August 12, 2016 at 7:48 pm
SHARE

sreeramakrishnanദുബൈ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് 70-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15ന് വൈകുന്നേരം ഏഴിന് ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പരിപാടി. കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ഉസ്താദ് അംജദ് അലി ഖാന്റെ പുത്രന്മാരായ ഐമന്‍ അലി ബംഗാഷ്, അമാന്‍ അലി ബംഗാഷ് എന്നിവര്‍ അവതരിപ്പിക്കുന്ന സരോദ് കണ്‍സര്‍ട്ട് ആണ് മുഖ്യ ആകര്‍ഷണം. മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പാസ് ഇന്ത്യന്‍ അസോസിയേഷനില്‍ ലഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ മുരളീധരന്‍, പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ജനല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, അഡ്വ. അജി കുര്യാക്കോസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.