പ്രതീക്ഷകളുയര്‍ത്തി ബോക്‌സിംഗ് താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍

Posted on: August 11, 2016 9:07 am | Last updated: August 11, 2016 at 3:26 pm
SHARE

manoj kumarറിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍. 64 കിലോഗ്രാം പുരുഷ വിഭാഗത്തിലാണ് ലിത്വാനിയന്‍ താരവും ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ എവല്‍ദോസ് പെട്രൗസ്‌കാസിനെ ആണ് മനോജ് കുമാര്‍ (2928, 2928, 2829) ഇടിച്ചിട്ടത്.

ആദ്യ രണ്ട് റൗണ്ടുകളിലും ലിത്വാനിയന്‍ താരത്തിനെതിരെ ആധിപത്യമുറപ്പിച്ച മനോജ് കുമാര്‍ മൂന്നാം റൗണ്ടില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം റൗണ്ടില്‍ കനത്ത പോരാട്ടമാണ് നടന്നത്. മൂന്നാം റൗണ്ടില്‍ ലിത്വാനിയന്‍ താരം തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും മനോജ് കുമാര്‍ മികച്ച പഞ്ചിങ്ങിലൂടെ വിജയം ഉറപ്പിച്ചു.

ഞായറാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മനോജ് കുമാര്‍ അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാന്‍ താരവുമായ ഫാസിലുദ്ദീന്‍ ഗയ്ബന്‍സറോവിനെ നേരിടും. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ് മനോജ് കുമാര്‍. 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം വികാസ് കൃഷ്ണനും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.