പുതിയ സേവന പദ്ധതിയുമായി നഗരസഭ

Posted on: August 10, 2016 7:22 pm | Last updated: August 12, 2016 at 10:17 pm
SHARE

169അബുദാബി: പുതിയ സേവന പദ്ധതിയുമായി അബുദാബി നഗരസഭ. ‘നൂതന സേവനങ്ങള്‍ സന്തോഷമുള്ള നഗരം’ എന്ന ആശയത്തിലാണ് നഗരസഭയുടെ 169 ഓളം സേവനങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കുന്നത്. ഓരോ സേവനങ്ങള്‍ക്കും ഏതെല്ലാം തരത്തില്‍ നഗരസഭയുമായി ബന്ധപ്പെടണമെന്നതാണ് ജനങ്ങളുമായി പങ്ക് വെക്കുക. സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും എളുപ്പവുമാക്കുക, ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുക എന്നതാണ് ഇതിലൂടെ നഗരസഭയുടെ ലക്ഷ്യം. ‘എന്റെ നഗരം, എന്റെ പരിസ്ഥിതി, എന്റെ ഉത്തരവാദിത്വം’ എന്ന ആശയത്തില്‍ മാലിന്യ മുക്ത അബുദാബി ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളും ഇതോടനുബന്ധിച്ച് നടപ്പാക്കും.
ആളുകള്‍ ഏറ്റവുമധികമെത്തുന്ന പൊതുസ്ഥലങ്ങളായ ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പള്ളികള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം നഗരസഭ സേവനങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്‍കും. നഗരസഭയുടെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ ലഭ്യമാണ്. സേവനങ്ങളെക്കുറിച്ചുള്ള പരാതികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറും (800555) ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here