വിജിലന്‍സ് അന്വേഷണം:കൃഷി വകുപ്പ് ഡയറക്ടറെ ചുമതലയില്‍ നിന്ന് മാറ്റി

Posted on: July 28, 2016 10:37 am | Last updated: July 28, 2016 at 8:17 pm
SHARE

ashok kumar thekkanതിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് തെക്കനെ തത്സ്ഥാനത്ത് നിന്ന് നീക്കിയതായി കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. പച്ചത്തേങ്ങ സംഭരണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് തെക്കനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡയറക്ടറുടെ അഭാവത്തില്‍ കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി ചുമതല വഹിക്കും. നേരത്തെ ഹോര്‍ട്ടി കോര്‍പ്പിലെ ക്രമക്കേടുകളെ തുടര്‍ന്ന് എം.ഡി ഡോ.എം.സുരേഷിനെ നീക്കിയതിനെ തുടര്‍ന്ന് ആ ചുമതലയും സ്വാമിക്കായിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെ കുറിച്ചാണ് അശോക് തെക്കനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരാളെ ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ശരിയല്ലെന്ന് മന്ത്രി സുനില്‍ കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
മുന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് അശോക് തെക്കനെ കൃഷി ഡയറക്ടര്‍ ആയി നിയമിച്ചത്‌