ഒഴുക്കില്‍പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

Posted on: July 24, 2016 5:16 pm | Last updated: July 24, 2016 at 6:15 pm
SHARE

water death hungകൊപ്പം: തൂതപ്പുഴയില്‍ ഒഴുക്കില്‌പെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. ഏഷ്യാനെറ്റിലെ ടെക്‌നിഷ്യന്‍ കണ്ണൂര് കൂത്ത്പറമ്പ് സ്വദേശി വിപിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. കൊപ്പം തിരുവേഗപ്പുറ പാലത്തിന് സമീപത്ത് നിന്നും ഇന്ന് ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്താനായത്.

തൂതപ്പുഴ വെങ്ങാട് ഫ്‌ളോറ ഫാന്റസ്റ്റിയ പാർക്കിലേക്ക് വന്നതായിരുന്നു വിപിൻ. പാർക്കിനോടു ചേർന്ന കടവിൽ ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ ഇദ്ദേഹം ഒഴുക്കിൽ പെടുകയായിരുന്നു.