മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍നിലപാട് തിരുത്തി പിണറായി

Posted on: July 15, 2016 11:40 am | Last updated: July 15, 2016 at 7:07 pm
SHARE

pinarayiതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റെ മുന്‍നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്തി. അണക്കെട്ട് സുരക്ഷിതമല്ലെന്ന നിയമസഭ, സര്‍വകക്ഷിയോഗ നിലപാടുകളാണ് ശരിയെന്ന് പിണറായി നിയമസഭയില്‍ പറഞ്ഞു. തന്റെ ഭാഗത്തുനിന്ന് വ്യത്യസ്തമായ പ്രസ്താവനകളുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയില്‍ പിടി തോമസിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് പിണറായി തന്റെ മുന്‍നിലപാട് തിരുത്തിയത്. മുല്ലപ്പെരിയാറില്‍ നിലവിലുള്ള അണക്കെട്ടിന് ബലക്ഷയമില്ലെന്ന് വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ പുതിയ അണക്കെട്ടിന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു പിണറായി നേരത്തെ പറഞ്ഞിരുന്നത്.

സ്‌കൂള്‍ കുട്ടികള്‍ സംസാരിക്കുന്നതുപോലെ പ്രതികരിക്കേണ്ട വിഷയമല്ല മുല്ലപ്പെരിയാറെന്നും മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും വ്യക്തമായ അഭിപ്രായമെന്താണെന്ന് വ്യക്തമാക്കണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.