വയനാട് ചുരത്തില്‍ മഴയാത്ര സംഘടിപ്പിക്കുന്നു

Posted on: July 5, 2016 2:23 pm | Last updated: July 5, 2016 at 2:23 pm
SHARE

rainകോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി നേതൃത്വത്തില്‍ ഈ മാസം ഒമ്പതിന് വയനാട് ചുരത്തില്‍ മഴയാത്ര സംഘടിപ്പിക്കുന്നു.
പരിസ്ഥിതി ആശയങ്ങളും പ്രകൃതി സ്വപ്‌നങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് തയ്യാറാക്കിയ മഴയാത്ര- പ്രകൃതിയും കാലവും എന്ന കൈപുസ്തകത്തിന്റെ പ്രകാശനം കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, പ്രൊഫ. ശോഭീന്ദ്രന് നല്‍കി നിര്‍വഹിച്ചു. കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍, പ്രകൃതിയും ഊര്‍ജവും തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പരിസ്ഥിതി പ്രവര്‍ത്തകരായ ജോണ്‍ സി ജേക്കബ്, സുഗതകുമാരി, പി കെ ഗോപി, ഡോ. എ അച്യുതന്‍ എന്നിവരാണ് കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരായ പി രമേഷ്ബാബു, സി പി കോയ, വി എ രവീന്ദ്രന്‍, വി കെ രാജന്‍നായര്‍, എ ശ്രീവത്സന്‍ പങ്കെടുത്തു.