Connect with us

Kozhikode

അബൂദബി ഐ എസ് സി ഖുര്‍ആന്‍ മത്സരം: മര്‍കസ് വിദ്യാര്‍ഥികള്‍ വിജയികളായി

Published

|

Last Updated

കാരന്തൂര്‍: ശൈഖ് സായിദിന്റെ അനുസ്മരണത്തിന്റെ ഭാഗമായി യു എ ഇ ഔഖാഫിന്റെ സഹകരണത്തോടെ അബൂദബി ആസ്ഥാനമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ എസ് സി) സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ ജേതാക്കളായി. ഖുര്‍ആന്‍ പാരായണം, മനഃപാഠം ഇനങ്ങളിലാണ് മത്സരം നടന്നത്. പത്ത് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. പതിനഞ്ച് ജുസ്ഇന് താഴെയുള്ള മനഃപാഠ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ബാസിത്ത്, ഖുര്‍ആന്‍ പാരായണ നിയമ പ്രകാരമുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹാമിദ് കാന്തപുരം, ഖുര്‍ആന്‍ പൂര്‍ണ മനഃപാഠ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ജാബിര്‍ ബിന്‍ ഹംസ എന്നിവരാണ് മര്‍കസ് വിദ്യാര്‍ഥികള്‍. വിജയിയായ ഹാമിദ് മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരിയുടെ മകനാണ്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെമെന്റൊയും സമ്മാനമായി വിതരണം ചെയ്തു. അവാര്‍ഡ് വിതരണത്തിന് ഔഖാഫിലെ ശൈഖ് അബ്ദുല്ല അസ്‌വ, ഡോ. ഫൈസല്‍ ഫബിന്‍ ത്വാഹ, എം തോമസ് വര്‍ഗീസ് നേതൃത്വം നല്‍കി. വിജയികളെ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അനുമോദിച്ചു.

 

Latest