‘റമസാന്‍ ഇന്‍ ദുബൈ’ കാമ്പയിന്‍ ആരംഭിച്ചു

Posted on: June 24, 2016 10:06 pm | Last updated: June 24, 2016 at 10:06 pm

Ramadan-in-Dubaiദുബൈ: ഇമാറാത്തിന്റെ ചരിത്രത്തിലും പൈതൃകത്തിലും അലിഞ്ഞു ചേര്‍ന്ന പ്രമുഖ ബ്രാന്‍ഡുകളായ അജ്മല്‍ പെര്‍ഫ്യൂംസ്, കരം കോഫീ എന്നിവയുമായി ചേര്‍ന്ന് ദുബൈ വിനോദ സഞ്ചാര വകുപ്പ് ‘റമസാന്‍ ഇന്‍ ദുബൈ’ കാമ്പയിന്‍ ആരംഭിച്ചു. വിശുദ്ധ റമസാനില്‍ നടക്കുന്ന ഇഫ്താറിന് ശേഷമുള്ള ആത്മീയവും മതപരവുമായ വിഭിന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവത്കരണ കാമ്പയിനാണ് ലക്ഷ്യം. കരം കോഫിയുടെ അറബിക് കാവയും അജ്മല്‍ പെര്‍ഫ്യൂമിന്റെ ദഹ്ന്‍ അല്‍ ഊദും എമിറേറ്റിന്റെ സംസ്‌കാരത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ്.
കാമ്പയിന്റെ ആറാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. അബുദാബി ഇസ്‌ലാമിക് ബേങ്ക്, അല്‍ ഫുതൈം, എ ഡബ്ല്യു റൊസ്തമാനി, സിറ്റി സെന്റര്‍, ദുബൈ ഡ്യൂട്ടി ഫ്രീ, എമിറേറ്റ്‌സ്, എനോക്, ഇത്തിസാലാത്ത്, ഇബ്‌നു ബത്തൂത്ത മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ്, മീരാസ് ഹോള്‍ഡിംഗ്, മെര്‍കാട്ടോ, ദ ബീച്ച്, ദുബൈ മാള്‍, പാരീസ് ഗ്യാലറി എന്നവരാണ് കാമ്പയിന്റെ പ്രധാന പങ്കാളികള്‍.