ഡല്‍ഹിയുടെ സ്വതന്ത്ര പദവി:ഹിതപരിശോധന വേണമെന്ന് കെജരിവാള്‍

Posted on: June 24, 2016 8:05 pm | Last updated: June 24, 2016 at 8:05 pm
SHARE

kejriwalന്യൂഡല്‍ഹി: ഡല്‍ഹിയുടെ സ്വതന്ത്ര സംസ്ഥാന പദവി സംബന്ധിച്ച് ‘ബ്രെക്‌സിറ്റ്’ മോഡലില്‍ ഹിതപരിശോധന നടത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ട്വിറ്ററിലൂടെയാണ് കെജരിവാള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഡല്‍ഹി സ്വതന്ത്ര പദവി.

കെജരിവാളിന്റെ ട്വിറ്റിന് വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. കെജരിവാളിന് പിന്തുണയുമായി ആം ആദ്മി പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തി. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ബിജെപി ഇതുവരെ തയ്യാറായിട്ടില്ല. സ്വതന്ത്ര പദവിക്കായുള്ള ബില്‍ ഉടന്‍ തയ്യാറാക്കണമെന്ന് കെജരിവാള്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here