ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

Posted on: June 24, 2016 1:55 pm | Last updated: June 25, 2016 at 9:22 am
SHARE

david cameronലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തുപോകണമെന്ന ജനം വിധിയെഴുതിയതോടെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം കൂടി കാമറൂണ്‍ അധികാരത്തില്‍ തുടരും. ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.

രാജ്യത്തിനു പുതിയ നേതൃത്വം വരേണ്ട സമയമെത്തി. രാജ്യം യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു തന്നെയാണ് ആഗ്രഹം. എന്നാല്‍ ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. ഈ രാജ്യത്തെ താന്‍ സ്‌നേഹിക്കുന്നു. രാജ്യത്തെ സേവിക്കാന്‍അഭിമാനിക്കുന്നതായും കാമറൂണ്‍ രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് അറിയിച്ചു.
ബ്രിട്ടീഷ് ജനഹിതം പ്രാവര്‍ത്തികമാക്കേണ്ട നിര്‍ദേശമാണ്. ജനവിധിയെ നിസാരമായി തള്ളിക്കളയാനാവില്ല. ഹിതപരിശോധനാഫലത്തെക്കുറിച്ച് ഒരു സംശയവുമില്ലെന്നും കാമറൂണ്‍ പറഞ്ഞു. ബ്രിട്ടീഷ് സാമ്പത്തികവ്യവസ്ഥ അടിസ്ഥാനപരമായി വളരെ ശക്തമാണെന്നും ആശങ്കയുടെ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here