പോലീസ് തലപ്പത്ത്  വീണ്ടും അഴിച്ചുപണി

Posted on: June 23, 2016 9:20 am | Last updated: June 23, 2016 at 9:20 am

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. കൊല്ലം സിറ്റി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ പി പ്രകാശിനെ പോലീസ് ട്രൈയിനിംഗ് കോളജ് പ്രിന്‍സിപ്പലായും വിജിലന്‍സ് ഇന്റലിജന്‍സ് എസ് പി. കെ കെ ബാലചന്ദ്രനെ തിരുവനന്തപുരം സി ബി സി ഐ ഡി എസ് പിയായയും നിയമിച്ചു. എം എസ് പി കമാണ്ടന്റ് രാഹുല്‍ ആര്‍ നായരെ പോലീസ് ആസ്ഥാനം എ ഐ ജിയായും കോഴിക്കോട് വിജിലന്‍സ് എസ് പി പി എ വല്‍സലനെ എം എസ് പി കമാണ്ടന്റായും മാറ്റി നിയമിച്ചു. ഇതിനുപുറമെ എസ് പിമാരായ 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും നാല് നോണ്‍ ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്.

ഡി വൈ എസ്പിയായ സി കെ രാമചന്ദ്രന് എസ് പിയായി സ്ഥാനക്കയറ്റവും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ഐ ജി കലിരാജ് മഹേഷ്‌കുമാറിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ് പിയായും സി ബി സി ഐ ഡി ഇന്റേണല്‍ സെക്യൂരിറ്റി എസ് പിയായ ജെ ജയന്തിനെ കമ്പ്യൂട്ടര്‍ സെല്‍ എസ്പിയായും സി ബി സി ഐ ഡി ഒ സി ഡബ്ല്യു എസ്പി സി ബി സി ഐ ഡി ഇന്റേണല്‍ സെക്യൂരിറ്റി എസ് പിയായും സി ബി സി ഐ ഡി ഇന്റലിജന്‍സ് എസ് പി മുഹമ്മദ് ശബീറിനെ പോലീസ് എന്‍ ആര്‍ ഐ സെല്‍ എസ് പിയായി പോലീസ് ആസ്ഥാനത്തും സി പി ഗോപകുമാറിനെ സി ബി സി ഐ ഡി തിരുവനന്തപുരം റേഞ്ച് എസ് പിയായും സി ബി സി ഐ ഡി തിരുവനന്തപുരം റേഞ്ച് എസ് പി തോമസ് ജോളി ചെറിയാനെ സി ബി സി ഐ ഡി തിരുവനന്തപുരം എസ് പിയായും പോലീസ് ആസ്ഥാനം എ ഐ ജി ജി സോമശേഖരനെ പോലീസ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായും കെ വിജയനെ സി ബി സി ഐ ഡി പാലക്കാട് എസ് പിയായും കെ വി ജോസഫിനെ പോലീസ് അക്കാദമി അസി. ഡയറക്ടറായും, ടി നാരായണനെ വിജിലന്‍സ് എറണാകുളം റേഞ്ച് എസ് പിയായും സ്‌റ്റേറ്റ് വനിതാസെല്‍ എസ് പി ജേക്കബ് ജോബിനെ സി ബി സി ഐ ഡി എസ് പിയായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ് പി വി ഗോപാല്‍കൃഷ്ണനെ എ ഐ ജിയായി പോലീസ് ആസ്ഥാനത്തും കെ ജി സൈമണെ സി ബി സി ഐ ഡി കോട്ടയം എസ് പിയായും എന്‍ കെ പുഷ്‌കരനെ സി ബി സി ഐ ഡി തൃശൂര്‍ എസ്പിയായും പി അശോക്കുമാറിനെ എ ഐ ജി(പബ്ലിക് ഗ്രീവന്‍സസ്) എസ് പിയായി പോലീസ് ആസ്ഥാനത്തും നിയമിച്ചു.