പീഡനശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

Posted on: June 23, 2016 12:39 am | Last updated: June 23, 2016 at 12:39 am

കൊച്ചി: ഫിസിയോ തെറാപ്പി ചികിത്സക്ക് ചെന്ന വീട്ടമ്മയെ ഡോക്ര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ ഡോക്ടര്‍ ആഷ്‌ലി(30)യാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റു ചെയ്തു. പനമ്പിളളി നഗറില്‍ ഫിസിയോതെറാപ്പി സെന്റര്‍ നടത്തുകയായിരുന്നു ഇദ്ദേഹം. നടുവേദനയെ തുടര്‍ന്നാണ് എറണാകുളം സ്വദേശിയായ വീട്ടമ്മ ഇയാളുടെ സെന്ററില്‍ ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയത്.