ഖവാലി സംഗീതജ്ഞൻ അംജത് സാബ്രി പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു

Posted on: June 22, 2016 6:38 pm | Last updated: June 23, 2016 at 9:02 am

Amjad-Sabriകറാച്ചി: പ്രശസ്ത ഖവാലി സംഗീതജ്ഞന്‍ അംജത് സാബ്രി (45) പാക്കിസ്ഥാനിലെ കറാച്ചിയില്‍ വെടിയേറ്റ് മരിച്ചു. കാര്‍ ഓടിച്ചുകൊണ്ടിരിക്കെ ബൈക്കില്‍ എത്തിയ രണ്ടംഗ അക്രമിസംഘം അംജതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാറിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്താണ് വെടിയുണ്ട അംജതിന്റ ദേഹത്ത് പതിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അംജതിന് മൂന്ന് തവണ വെടിയേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് അദ്ദേഹം മരിച്ചത്. പാക് സ്വദേശിയായ അംജത് സാബ്രി ദക്ഷിണേഷ്യയില്‍ തന്നെ പ്രശസ്തി നേടിയ ഖവാലി സംഗീതജ്ഞനാണ്.