ഇസ്‌ലാമിലെ വ്യാപാരം: മൂന്നാമത് ഫോറം തുടങ്ങി

Posted on: June 15, 2016 6:24 pm | Last updated: June 16, 2016 at 8:16 pm
ഇന്നലെ ആരംഭിച്ച ഇസ്‌ലാമിക വ്യാപാര ഫോറം
ഇന്നലെ ആരംഭിച്ച ഇസ്‌ലാമിക വ്യാപാര ഫോറം

ദോഹ: ഇസ്‌ലാമിലെ വ്യപാര കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സാമ്പത്തിക, വാണിജ്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മൂന്നാമത് ഫോറം ദോഹയില്‍ തുടങ്ങി. അല്‍ മര്‍ഖിയ ശൈഖ് ഈദ് ചാരിറ്റി ഫൗണ്ടേഷന്‍ തിയറ്ററില്‍ നടക്കുന്ന ഫോറം സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി ഉദ്ഘാടനം ചെയ്തു. ശൈഖ് ഈദ് ചാരിറ്റി ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ഈദ് അല്‍ താനി, ഖത്വര്‍ ചേംബര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു. ഡോ. താരിഖ് അല്‍ സുവൈദാന്‍, ഡോ. മുഹമ്മദലി അവാദി, ശൈഖ് അഹ്മദ് അല്‍ ബുഅയ്‌നൈന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതന്‍മാര്‍, ചിന്തകര്‍ പങ്കെടുക്കുന്നു. ഇസ്‌ലാമിലെ വ്യാപാര നിയമം, നിബന്ധനകള്‍, രീതികള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, യുവ വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.