Gulf
ഡോ. ഹനാന്‍ അല്‍ കുവാരി സിദ്‌റ ഗവര്‍ണേഴ്‌സ് ബോര്‍ഡില്‍
ദോഹ: പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് അംഗമായി തിരഞ്ഞെടുത്തു. രാജ്യത്തെ ആരോഗ്യ മേഖലയിലെ വിശിഷ്ടയായ വ്യക്തിത്വത്തെ ബോര്‍ഡ് മെമ്പറാക്കുന്നതിലൂടെ സിദ്‌റയുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായമായ ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്ന് വൈസ് ചെയര്‍മാനും എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയറുമായ ലോര്‍ഡ് ഡര്‍സി പറഞ്ഞു. അവരുടെ സാന്നിധ്യം രാജ്യത്തെ ആരോഗ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്താന്‍ സിദ്‌റയെ സഹായിക്കും. സിദ്‌റയില്‍ പുതിയ ക്ലിനിക്കുകള്‍ തുറക്കുന്നതുള്‍പ്പെടെയുള്ള വികസനത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് അവര്‍ ബോര്‍ഡിലേക്കു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ഡോ. ഹനാന്‍ മുഹമമ്മദ് ഈ വര്‍ഷമാണ് പൊതുജനാരാഗ്യ മന്ത്രിയായി നിയോഗിയതയായത്. രാജ്യത്ത് സംയോജിത അക്കാദിമിക് ആരോഗ്യ സംവിധാനം കൊണ്ടു വന്നതില്‍ നിര്‍ണായ പങ്കു വഹിച്ച അവര്‍ക്ക് ഏതാനും ഇന്റര്‍നാഷനല്‍ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് സ്ത്രീകളും കുട്ടികളുമായ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന സിദ്‌റ ലോകോത്തര നിലവാരത്തില്‍ ആരോഗ്യ മേഖലയിലെ റിസര്‍ച്ചിനും വിദ്യാഭ്യാസത്തിനും നേതൃത്വം നല്‍കുമെന്നും സിദ്‌റയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും ഹനാന്‍ മുഹമ്മദ് പറഞ്ഞു.