സെറീന വില്യംസ് ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി

Posted on: June 13, 2016 6:57 pm | Last updated: June 13, 2016 at 7:59 pm

സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: യുഎസ് ടെന്നീസ് താരം സെറീന വില്യംസ് ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. ഫ്രഞ്ച് ഓപ്പണിലെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്താന്‍ സെറീനയെ സഹായിച്ചത്. ഒന്നാം സ്ഥാനത്തുണ്്ടായിരുന്നു ആഞ്ചലിക്ക കെര്‍ബര്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പോളണ്ടിന്റെ അഗ്നീസ്‌ക റഡ്വാന്‍സ്‌കയാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ഗബ്രിന്‍ മുരുഗസ നാലാം സ്ഥാനത്തേക്കു കയറി.

8,625 പോയിന്റുള്ള സെറീനയ്ക്ക് റഡ്വാന്‍സ്‌കയേക്കാര്‍ 2,850 പോയിന്റ് ലീഡുണ്ട്. സെറീനയുടെ സഹോദരി വീനസും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പുതിയ റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് വീനസ്.