രാഷ്ട്രീയമായി സനാഥരായെന്ന് ഒര്‍ത്തഡോക്‌സ് സഭ

Posted on: June 13, 2016 10:35 am | Last updated: June 13, 2016 at 10:35 am
SHARE

marthomaതിരുവനന്തപുരം: രാഷട്രീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് അനാഥരാണെന്ന വികാരമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി. കരുതുന്ന സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന തോന്നലുണ്ട്. സൗഹൃദ സംഭാഷണമായിരുന്നു. സഭയോട് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.