മാധ്യമപ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്ര അന്തരിച്ചു

Posted on: June 12, 2016 12:35 pm | Last updated: June 12, 2016 at 12:35 pm
SHARE

malhothraന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ഇന്ദര്‍ മല്‍ഹോത്ര (86) അന്തരിച്ചു. സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ റസിഡന്റ് എഡിറ്ററും ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ദി ഗാര്‍ഡിയന്റെ ഇന്ത്യയിലെ ലേഖകനായും പ്രവര്‍ത്തിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവചരിത്ര ഗ്രന്ഥമായ ‘ഇന്ദിരാഗാന്ധി: എ പേഴ്‌സണല്‍ ആന്റ് പൊളിറ്റിക്കല്‍ ബയോഗ്രാഫി’ ഉള്‍പ്പടെ എതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്?.

രാമനാഥ് ഗോയെങ്ക അവാര്‍ഡ് ഉള്‍പ്പെടെ നിവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ മല്‍ഹോത്രയുടെ നിര്യാണത്തില്‍ അനുശോചിച്ചു.