Ongoing News
കോപ അമേരിക്ക: ഹെയ്തിയെ ഗോള്‍ മഴയില്‍ മുക്കി ബ്രസീല്‍
		
      																					
              
              
            ഒര്‍ലാന്‍ഡോ: കോപ അമേരിക്ക ഫുട്‌ബോളില്‍ ഹെയ്തിക്ക് മേല്‍ ബ്രസീലിന്റെ ഗോള്‍ മഴ. ദുര്‍ബലരായ ഹെയ്തിയെ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. കൊട്ടിഞ്ഞോ മൂന്നും റെനറ്റോ അഗസ്റ്റ് രണ്ടും ഗോളുകള്‍ നേടി. ഗാബ്രിയലിന്റെയും ലൂക്കാസ് ലിമയുടേയുമാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഏഴുപതാം മിനിറ്റില്‍ ജെയിംസ് മാര്‍സെലിനാണ് ഹെയ്തിയുടെ ആശ്വാസഗോള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബ്രസീലിന് ഈ തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടറിലേക്കുള്ള വഴി തെളിഞ്ഞു. രണ്ട് കളികളില്‍ നിന്ന് അവര്‍ക്കിപ്പോള്‍ നാല് പോയിന്റായി. ആദ്യ മത്സരത്തില്‍ ഹെയ്തി ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനോട് തോല്‍ക്കുകയായിരുന്നു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


