സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: June 9, 2016 5:48 am | Last updated: June 9, 2016 at 12:49 am

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെ ബി എസ്‌സി നഴ്‌സിംഗ്, ബി എസ്‌സി എം എല്‍ ടി, ഫാര്‍മസി, പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയും, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഈ മാസം 13. അപൂര്‍ണമായതും നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കുന്നതല്ല. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം.