അടിസ്ഥാന സൗകര്യങ്ങളിലാത്ത കോളേജുകളിലെ പ്രവേശനം എംജി സര്‍വകലാശാല തടഞ്ഞു

Posted on: June 8, 2016 2:21 pm | Last updated: June 8, 2016 at 10:17 pm

MG-University-E9enYകോട്ടയം: അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 25 കോളേജുകളിലെ പ്രവേശനം എംജി സര്‍വകലാശാല തടഞ്ഞു. സ്വന്തമായി അഞ്ചേക്കറും കെട്ടിടവും ലൈബ്രറിയും ലാബും അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത കോളേജുകളിലെ പ്രവേശനമാണ് തടഞ്ഞത്. 38 കോളേജുകളുടെ പ്രവേശനമാണ് തടഞ്ഞിരുന്നത്. ഇവയില്‍ 13 കോളേജുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയതായി അറിയിച്ചിട്ടുണ്ട്.

25 കോളേജുകളുടെ ഭാവിയെ കുറിച്ചുള്ള തീരുമാനം വ്യാഴാഴ്ച്ചയുണ്ടാവും. പ്രശ്‌നപരിഹാരത്തിനായി വിദ്യഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള ഏഴ് കോളേജുകള്‍ക്കും പൂട്ട് വീഴും. ഇതുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു നടപടി.