മുഹമ്മദലിയുടെ ഖബറടക്ക ചടങ്ങുകള്‍ വെള്ളിയാഴ്ച്ച

Posted on: June 5, 2016 3:01 pm | Last updated: June 5, 2016 at 3:01 pm

muhammed aliകെന്റക്കി: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ഖബറടക്ക ചടങ്ങുകള്‍ വെള്ളിയാഴ്ച്ച നടക്കും. അലിയുടെ ജന്‍മനാടായ ലൂയിവില്ലിലെ കേവ് ഹില്‍ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം നടക്കുക. അരിസോണയില്‍ നിന്നും തിങ്കളാഴ്ചയോടെ അലിയുടെ ഭൗതിക ശരീരം ല്യൂസ്വെല്ലില്‍ എത്തിക്കും. വ്യാഴാഴ്ച ജന്മനാട്ടിലൂടെയുള്ള അനുശോചന യാത്രക്ക് ശേഷം കുടുംബത്തിനും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും പൊതുദര്‍ശനം ചുരുക്കും.

ഒരു വര്‍ഷം മുമ്പേ മുഹമ്മദ് അലി ആവശ്യപ്പെട്ടതു പോലെ സുന്നി ഇസ്‌ലാമിക രീതിയില്‍ ഷെയ്ഖ് ഇമാം സായിദിന്റെ നേതൃത്വത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്ന് കുടുംബ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, അനുശോചന ചടങ്ങില്‍ സര്‍വമത സംഗമവും നടക്കും.