അബുദാബി-ദുബൈ ഹൈവേ നിര്‍മാണം 83 ശതമാനം പൂര്‍ത്തിയായി

Posted on: June 2, 2016 6:08 pm | Last updated: June 2, 2016 at 6:08 pm
SHARE

dubai high wayഅബുദാബി:പുതിയ അബുദാബി-ദുബൈ ദേശീയ പാതയുടെ നിര്‍മാണം 83 ശതമാനം പൂര്‍ത്തിയായതായി അബുദാബി ജനറല്‍ സര്‍വീസ് കമ്പനി മുസാനദ അറിയിച്ചു. കുറഞ്ഞ ദൂരത്തില്‍ ലക്ഷ്യസ്ഥാനത്ത് ഗതാഗത കുരുക്കില്ലാതെ എത്തുന്നതിന് പഠനം നടത്തിയതിന് ശേഷമാണ് പുതിയ ഹൈവേ ആസൂത്രണം ചെയ്തത്. 8,000 വാഹനങ്ങള്‍ സഞ്ചരിക്കുവാന്‍ കഴിയുന്ന നാല് വരിപാതയിലെ ഒരു വരിയില്‍ 2,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയും. നിലവിലെ റോഡില്‍ ഇ എച്ച് എക്‌സിറ്റില്‍ ഒഴിവ് സമയങ്ങളില്‍ ബദല്‍ റോഡായി ഉപയോഗിക്കുവാന്‍ കഴിയും.

2.1 ബില്യണ്‍ ദിര്‍ഹം ചെലവില്‍ നിര്‍മിച്ച 62 കിലോമീറ്റര്‍ പാത സീഹ് ശുഐബ് പ്രദേശത്ത് നിന്ന് തുടങ്ങി സുവയ്ഹാന്‍ ഇന്റര്‍ ചേഞ്ച് വരെ വ്യാപിപ്പിക്കും. നിര്‍മാണ അനുവദിച്ച കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാകും.
പുതിയ ഹൈവേ അബുദാബി നഗരം, അന്താരാഷ്ട്ര വിമാനത്താവളം, യാസ്, സാദിയാത്ത് ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യാന്‍ കഴിയും. കൂടാതെ അബുദാബി ദുബൈ നഗരങ്ങള്‍ തമ്മില്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നും മുസാനദ ഡയറക്ടര്‍ ഹംദാന്‍ അല്‍ മര്‍സൂഇ പറഞ്ഞു.
ദുബൈ അതിര്‍ത്തിയില്‍ സിഹ്ഷുഐബില്‍ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഒരു എക്സ്റ്റന്‍ഷന്‍ കൂടിയാണ്. കിസാസ് ഇന്റര്‍ചേഞ്ച് ഉള്‍പടെ പുതിയ ഹൈവേയില്‍ ആറ് പരസ്പരം മാറുന്ന ഇന്റര്‍ചേഞ്ചസുകളും ആറ് ഭൂഗര്‍ഭ പാതകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here