മുത്വലാഖ് നിര്‍ത്തണമെന്ന്; 50,000 മുസ്‌ലിംകള്‍ ഒപ്പുവെച്ചെന്ന് മഹിളാ മുസ്‌ലിം ആന്തോളന്‍

Posted on: June 2, 2016 1:04 am | Last updated: June 2, 2016 at 1:04 am

ന്യൂഡല്‍ഹി: മുത്വലാഖ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട പരാതിയില്‍ രാജ്യത്തെ അമ്പതിനായിരം മുസ്‌ലിംകള്‍ ഒപ്പുവെച്ചതായി ഭാരതീയ മുസ്‌ലിം മഹിളാ ആന്തോളന്‍. ഗുജറാത്ത് മഹാരാഷ്ട്ര രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, കേരളം എന്നീസംസ്ഥാനങ്ങളിലെ സ്ത്രീകളും പുരുഷന്‍മാരുമായ അമ്പതിനായിരം മുസ്‌ലിംകളാണ് മുത്വലാഖ് നിര്‍ത്താലാക്കുന്നതിന് വേണ്ടി ദേശീയ വനിതാ കമ്മീഷന് നല്‍കാനുള്ള ഹരജിയില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് ഭാരതീയ മഹിളാ അന്തോളന്‍ സഹ സ്ഥാപക സാക്കിയ സോമന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ദേശീയ വനിതാ കമ്മീഷന് ചെയര്‍മാന്‍ ലളിതാ കുമാരമംഗലത്തിന് രാജ്യത്തെ മുസ്‌ലിം സ്ത്രീകളുടെ ആവശ്യം പരിഗണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാക്കിയ പറഞ്ഞു.