പിണറായി വിജയനും മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

Posted on: May 25, 2016 10:01 pm | Last updated: May 25, 2016 at 10:01 pm

MODIന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിസഭാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പിണറായിക്കും കൂട്ടര്‍ക്കും ആശംസകള്‍ നേര്‍ന്നത്. എല്‍ഡിഎഫ് സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുമെന്നും കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിക്കുമെന്ന് പിണറായി വിജയന്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെക്കൂടാതെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി,ധനമന്ത്രി മറ്റു കേന്ദ്രമന്ത്രിമാരേയും ഡല്‍ഹിയിലെത്തി സന്ദര്‍ശിക്കുമെന്നും പിണറായി വ്യക്തമാക്കി. ഈ മാസം 28നാണ് പിണറായിയുടെ ഡല്‍ഹി യാത്ര.Untitled-1