സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ മുതല്‍ മാത്രം

Posted on: May 24, 2016 9:10 pm | Last updated: May 24, 2016 at 9:10 pm

shutterstock_127580852ദോഹ: പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമം ഡിസംറിലേ പ്രാബല്യത്തില്‍ വരൂ എന്ന് ആഭ്യന്തര മന്ത്രാലയം. ഒക്‌ടോബറില്‍ പ്രാവര്‍ത്തികമായികുമെന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ടാണ് ഡിസംബര്‍ പകുതിയിലാണ് പുതിയ നിയമം വരികയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബോര്‍ഡര്‍ പാസ്‌പോര്‍ട്ട്, വിദേശകാര്യ ജനറല്‍ ഡയരക്ടറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ അബ്ദുല്ല ഖലീഫ അല്‍മുഹന്നദി അറിയിച്ചത്.
നിയമം നടപ്പിലാക്കുന്നത് സംന്ധിച്ച ഉത്തരവുണ്ടായാല്‍ വാര്‍ത്താസമ്മേളനം വളിച്ച് വിശദ വിവരങ്ങള്‍ അറിയിക്കും. രാജ്യത്തെ വിദേശ താമസക്കാരുടെ വരവ്, തിരിച്ചു പോക്ക്, താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാക്കിയ പുതിയ നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഖത്തറിലെ വിദേശ താമസക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സംവിധാനങ്ങളും സേവനങ്ങളും എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മുഹന്നദി ഇക്കാര്യം വ്യക്തമാക്കിയത്.