മാത്യു ടി തോമസ് ജനതാദള്‍ (എസ്) മന്ത്രി

Posted on: May 24, 2016 7:42 pm | Last updated: May 25, 2016 at 10:12 am
SHARE

mathew t thomasതിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജനതാദള്‍ എസ് പ്രതിനിധിയായി മാത്യു ടി തോമസിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ നടത്തും. മന്ത്രിസ്ഥാനത്തിനായി സികെ നാണുവും കെ കൃഷ്ണന്‍കുട്ടിയും അവകാശവാദമുന്നയിച്ചത് പാര്‍ട്ടിയില്‍ പ്രതിസന്ധിക്ക് കാരണമായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് തീരുമാനം ദേശീയനേതൃത്വത്തിന് വിടുകയായിരുന്നു. തുടര്‍ന്ന് ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന നീണ്ട ചര്‍ച്ചക്ക് ശേഷമാണ് മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നേരത്തെ വിഎസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു മാത്യു ടി തോമസ്.