ത്വാഹിര്‍ തങ്ങള്‍ വിശുദ്ധിയുടെ പര്യായംപാത്തൂര്‍ സഖാഫി

Posted on: May 24, 2016 4:15 pm | Last updated: May 24, 2016 at 4:15 pm

ദമ്മാം:കളങ്കമില്ലാത്ത ആദര്‍ശവും വിശ്രമമില്ലാത്ത കര്‍മ്മവും സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി വിശുദ്ധിയുടെ പര്യായമായിരുന്നു സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ജീവിതമെന്ന് എസ്എസ്എഫ് കാസര്‍കോട് ജില്ല വൈ.പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അഭിപ്രയപ്പെട്ടു. ഒരു നാടിനെയും സമൂഹത്തെയും വിദ്യാഭ്യാസ പരമായും ആത്മീയമായും എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന തങ്ങളുടെ വര്‍ഷങ്ങളുടെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലമാണ് കാസര്‍ഗോഡ് പുത്തിഗെ പഞ്ചായത്തില്‍ ഇന്ന് രണ്ടായിരത്തിലേറെ കുട്ടികള്‍ മധു നുകര്‍ന്ന് കൊണ്ടിരിക്കുന്ന മുഹിമ്മാത്ത് എന്ന സ്ഥാപന സമുച്ചയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്വാഹിര്‍ തങ്ങള്‍ പത്താം ആണ്ടിന്റെ ഭാഗമായി മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി ദമ്മാം സഅദിയ്യയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബ്ദുല്‍ റസാക് സഖാഫി അട്ടഗോളി അനുസ്മരണ പ്രഭാഷണം നടത്തി. മൊയ്തു ഹാജി കൊടിയമ്മ, അഹ്മദ് ഹാജി അലമ്പാടി, അബ്ബാസ് ഹാജി കുന്ജാര്‍, മുനീര്‍ അലമ്പാടി, ലത്തീഫ് പള്ളത്തടക്ക, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ, സത്താര്‍ കൊരിക്കാര്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മംഗലാപുരം, ഹബീബ് സഖാഫി കുത്താര്‍, താജുദ്ദീന്‍ സഖാഫി വിട്ട്‌ള, തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീക് സഖാഫി ഉര്‍മി സ്വാഗതവും ഹസൈനാര്‍ ഹാജി പജ്ജെട്ട നന്ദിയും പറഞ്ഞു.